Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു


ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു

സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ​ഞായറാഴ്ച ലോക്​ഡൗണും പിൻവലിച്ചു. കോവിഡ്​ അ​വലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ വലിയ വർധനവില്ല. ആഗസ്റ്റിൽ 18 ശതമാനത്തിന്​ മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആർ സെപ്​റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒക്​ടോബർ നാലു​ മുതൽ സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക്​ മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്​കൂൾ കോളജ്​ അധ്യാപകർ നിർബന്ധമായി വാക്​സിനെടുത്തിരിക്കണം. ഇവർക്ക്​ വാക്​സിനേഷനിൽ മുൻഗണന നൽകും. ഇതുവരെ മൂന്നു കോടി ഡോസ് വാക്സിന്‍ നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോവീഷീൽഡ് വാക്സിന്‍റെ ഇടവേള കുറച്ചതിൽ യോജിപ്പാണെന്നും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments