Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായി പരാതി; യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി



കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായി പരാതി; യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി.

പെരുമ്പടപ്പ് സ്വദേശികളായ കോവിഡ് രോഗിയായ സുമയും ഭർത്താവ് രവീന്ദ്രനും പുറത്തിറങ്ങി നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് ആ വീട്ടിലെത്തിയത്.

നിർധനരായ അവരുടെ കഷ്ടപ്പാടുകൾ നേരിട്ട് കണ്ടറിഞ്ഞ പെരുമ്പടപ്പ് CPO നിഭീഷ് തന്റെ സഹ പ്രവർത്തകരോട് വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉർവശീ ശാപം ഉപകാരമായി മാറുകയായിരുന്നു.

പെരുമ്പടപ്പ് പോലീസ് ഉദ്യോഗസ്ഥർ സമാഹരിച്ച പണം കൊണ്ട് ആ കുടുംബത്തിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളുമായി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പ് എത്തുകയായിരുന്നു.

ലഭിച്ച പരാതി വ്യാജമായിരുന്നു എന്നതിലുപരി രോഗികളായ അവർക്ക് വേണ്ട മരുന്നുകളും എത്തിച്ചാണ് പോലീസുകാർ മടങ്ങിയത്. പെരുമ്പടപ്പ് പോലീസിന്റെ ഈ സൽപ്രവൃത്തിയെ പൊതു സമൂഹം ഏറെ അഭിനന്ദിക്കുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments