മാറഞ്ചേരി പഞ്ചായത്തിൽ ശുചീകരണം നടന്നു. പ്രതിപക്ഷ ജനപ്രതിനിധികൾ വിട്ടു നിന്നു. അവഗണനക്കെതിരെയുള്ള പ്രതിഷേധമെന്ന് വിശദീകരണം
മാറഞ്ചേരി പഞ്ചായത്തിൽ കുണ്ടു കടവ് മുതൽ കുമ്മിപ്പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വൃത്തിയാക്കി.
ഏറെ മലിനമായ പുഴുവരിച്ച നിലയിൽ കണ്ട കരിങ്കല്ലത്താണി കിണർ പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളെല്ലാം തന്നെ തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കർമ്മനിരതരും ചേർന്ന് വൃത്തിയാക്കി.
ഇത്തരം സാമൂഹ്യനൻമകളിൽ നിന്നും മാറി നിന്ന് പ്രതിപക്ഷ ജനപ്രതിനിധികൾ സമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
എന്നാൽ നിരന്തരമായ അവഗണനകളോടുള്ള പ്രതിഷേധം കൊണ്ടാണ് ഓഡിറ്റ് മുന്നിൽ കണ്ടുള്ള ഇന്നത്തെ പ്രഹസനത്തിൽ നിന്നും മാറി നിന്നതെന്ന് പ്രതിപക്ഷ ജനപ്രതിനിധികളും അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത്, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാലത്ത് മുതൽ വൈകിട്ട് വരെ നടന്ന ശുചീകരണ യന്ത്ജത്തിൽ പങ്കെടുത്ത് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments