പാലിയേറ്റീവ് കെയർ ദിനം:
*റൈറ്റ്സ് പാലിയേറ്റീവിൽ ഡേകെയറും കലാസാഹിത്യ സംഗമവും*
പെരുമ്പടപ്പ്: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ
വിവിധ പരിപാടികളോടെ ഡേകെയർ പ്രോഗ്രാം നടത്തി. എസ്ഐപി വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ പേഷ്യന്റ്സിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. രാവിലെ പത്തിന് തുടക്കമിട്ട പ്രോഗ്രാം റൈറ്റ്സ് യു. എ. ഇ. പ്രതിനിധി സാജുദ്ധീൻ വെള്ളറാട്ടയിൽ ഉത്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് കെ അഹമ്മു അധ്യക്ഷത വഹിച്ച ഗുണഭോക്തൃ സംഗമം കോവിട് നിയന്ത്രണങ്ങൾക്കിടയിലും ജനപങ്കാളിത്തം കൊണ്ട് മികവുറ്റതായി. ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. സുബൈർ മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഖദീജാ മൂത്തേടത്ത്, റൈറ്റ്സ് ജനറൽ സെക്രട്ടറി സി.ഇബ്രാഹിം കുട്ടി മാസ്റ്റർ, ട്രഷറർ മൊയ്തു കൈതക്കാട്ടയിൽ, ചീഫ് കോഡിനേറ്റർ ഹസനുൽ ബന്ന, ഷബീർ.വി.വി, എൻ.വി.സിദ്ദീഖ്, ഷഫീഖ് ചന്ദനത്ത് സംസാരിച്ചു.
മൈക്രോ ഫണ്ട് കളക്ഷന് പുക്കയിൽ ആസിഫ് നേതൃത്വം നൽകി. റബീഹ് അയിരൂർ നയിച്ച കലാസംഗമത്തിൽ സുനേന, ഗൗരി കെജി. എന്നിവർ മികച്ച ഗായികമാരായി തെരഞ്ഞെടുക്കപ്പെട്ടു.
0 Comments