തോടുകൾ വീണ്ടെടുക്കാൻ മാറഞ്ചേരി; റോഡായി മാറിയ ജലപാത ഇനി പഴയരൂപത്തിലേക്ക്
പരിസ്ഥിതി സംരക്ഷണ രംഗത്ത് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മറ്റൊരു സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. പഞ്ചായത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ പ്രകാരം തോടുകൾ വീണ്ടെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഭരണസമിതി.
റോഡായി മാറ്റാൻ കഴിഞ്ഞ ഭരണ സമിതി ഒരുങ്ങിയ തോടും ഇതിന്റെ ഭാഗമായി പുനർജനിക്കും
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തലാപ്പിൽ മുതൽ പരത്തുമുക്ക് വരെ നിലവിലുണ്ടായിരുന്ന പ്രധാന തോട്, ആസ്തി രജിസ്റ്ററിൽ വ്യാജരേഖകൾ ചമച്ച് റോഡാക്കി മാറ്റിയിരുന്നു. പ്രദേശത്തിന്റെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഈ തോട് നികത്തപ്പെട്ടത് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെട്ടതോടെ പ്രദേശത്തെ നീർത്തട സംരക്ഷണം വെല്ലുവിളിയായി മാറി. ഈ സാഹചര്യത്തിലാണ് തോടിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ വീണ്ടെടുക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വാർഡ് മെമ്പർമാരായ ടി. മാധവൻ, സുമ ടീച്ചർ, നജീബ്, മുസ്തഫ ബയോഡൈവേഴ്സിറ്റി കൺവീനർ ഷൌക്കത്ത് വടമുക്ക്,തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
"പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പഞ്ചായത്തിന്റേത്. ആസ്തി രജിസ്റ്റർ പ്രകാരമുള്ള തോടുകൾ കൈയേറ്റങ്ങളിൽ നിന്നും വിമുക്തമാക്കി നീർത്തട സംരക്ഷണം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്ത് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments