Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ ആർട്ട് ലാബ് ഉദ്ഘാടനം ചെയ്തു; ലഹരിക്കെതിരെ ആയിരം ചിത്രങ്ങളുമായി വിദ്യാർത്ഥികൾ


വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ ആർട്ട് ലാബ് ഉദ്ഘാടനം ചെയ്തു; ലഹരിക്കെതിരെ ആയിരം ചിത്രങ്ങളുമായി വിദ്യാർത്ഥികൾ

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും കലാപഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി സജ്ജീകരിച്ച ആർട്ട് ലാബ് പ്രവർത്തനമാരംഭിച്ചു. വിദ്യാലയത്തിലെ കലാ അധ്യാപകൻ രാജേഷ് മാഷിന്റെ നേതൃത്വത്തിലാണ് ആർട്ട് ലാബിന് രൂപം നൽകിയത്. സ്കൂൾ മാനേജർ രമണി അശോകൻ ലാബിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ആർട്ട് ലാബ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനും അക്രമത്തിനുമെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് സവിശേഷമായ പരിപാടികളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയർത്തി വിദ്യാർത്ഥികൾ തന്നെ വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. കൂടാതെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്നുകൊണ്ട് വിദ്യാർത്ഥികളുടെ ഒപ്പ് ശേഖരണവും വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ കെ.എസ്. സന്ധ്യ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു വി., ഒ. അബ്ദുൽ സമദ്, അൻവർ റഷീദ്, എം.എസ്. അജിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. കലയിലൂടെയുള്ള സാമൂഹിക മാറ്റത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments