ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ
ആധുനിക കാലത്ത് വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതകളുള്ള മേഖലയായി വളർന്ന് കൊണ്ടിരിക്കുന്ന പഠന വിഭാഗമാണ് ലോജിസ്റ്റിക്ക് വിദ്യാഭ്യാസമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണ്ണമാകുന്നതോടെ ധാരാളം തൊഴിൽ സാധ്യതകൾ ഈ മേഖലയിൽ ഉണ്ടാകും. ചരക്ക് നീക്കം എ.ഐ. പോലുള്ള ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ലോജിസ്റ്റിക് കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശത്തും സ്വദേശത്തും ജോലി സാധ്യതകളുള്ള ലോജിസ്റ്റിക്ക് പഠനം വ്യാപകമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ബിൽഡിംഗിൽ ആരംഭിച്ച ഫ്രണ്ട് ലൈൻ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടിരിക്കുന്ന കൊരിയർ സർവ്വീസ് ശാസ്ത്രീയമാക്കുന്നതിന് ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പിൻ്റെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രണ്ട് ലൈൻ അക്കാദമി സി.ഇ.ഒ. ബി.പി നാസർ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ പി.നന്ദകുമാർ, നജീബ് കാന്തപുരം എന്നിവർ അക്കാദമിയുടെ വിവിധ ഫാക്കൽറ്റി റൂമുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് രഘു ചന്ദ്രൻ നായർ, റംഷാദ്, അഡ്വ. അഞ്ജനാദേവി, റിട്ട.ഗവ.അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, ഫെബിനാ നാസർ, അബ്ദുല്ലാ ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. സുനിൽകുമാർ സ്വാഗതവും പ്രിൻസിപ്പാൾ സൂസൻ ഡിക്രൂസ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments