"പരിവാർ" കൂട്ടായ്മ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി
മാനസിക വെല്ലുവിളി നേരിടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 115 - ൽ പരം ഭിന്നശേഷി ക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ "പരിവാർ" -ന്റെ നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് വൈസ്പ്രസിഡന്റ് കദീജാ മൂത്തേടത്ത് എന്നിവർക്ക് നിവേദനം നൽകി. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും അവകാശ- ആനുകൂല്യങ്ങളുടെയും വേഗത്തിൽ നടപ്പിലാക്കേണ്ട വിഷയങ്ങളുമടങ്ങിയ നിവേദനമാണ് നൽകിയത്.
അനുഭാവ പൂർണ്ണമായ അനുകൂല നടപടികൾ വേഗത്തിൽ നടത്താമെന്ന് രക്ഷിതാക്കൾക്ക് പ്രസിഡൻ്റും വൈ. പ്രസിഡൻ്റും ഉറപ്പ് നൽകി.
പരിവാർ ബ്ലോക്ക് പ്രസിഡന്റ ഉണ്ണി മാനേരി, ജില്ലാ പരിവാർ കോർഡിനേറ്റർ ബക്കർ വടമുക്ക്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അലി മഞ്ഞക്കാട്ടേൽ, ഷാഹുൽ ഹമീദ്, ഫൈസൽ, മുഹമ്മദ് അലി പരിച്ചകം എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments