പുതുയുഗം ജീവിതത്തിൽ പുതിയ വെളിച്ചം പകരുന്നതാവട്ടെ - ടി. ശ്രീജിത്ത്
മാറഞ്ചേരി: പുതുവർഷം സന്തോഷവും സമാധാനവും നിറയുന്നതോടൊപ്പം ജീവിതത്തിൽ പുതിയ വെളിച്ചം പകരുന്നതുകൂടിയാവട്ടെയെന്ന് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്ന 'ഹാപ്പി - 2026' പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളും നല്ല അവസരങ്ങളും കൊണ്ടുവരുന്ന 2026-നെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നതോടൊപ്പം
ആരോഗ്യവും ഐശ്വര്യവും വിജയവും നിങ്ങളെ തേടിയെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് ഷാജി ചാപ്പയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി എൻ വി ശുഹൈബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. നാസർ മാസ്റ്റർ, പി മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ പ്രത്യുഷ് വാരിവളപ്പിൽ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments