പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാട് ജന്മദിനം 'ഓർമ്മ ദിന'മായി ആചരിച്ചു
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവുമായ പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനം മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 'ഓർമ്മ ദിന'മായി ആചരിച്ചു. വിദ്യാലയ സ്ഥാപകന്റെ സ്മരണ പുതുക്കി നടന്ന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്.
നന്നമ്മുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.
വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, നന്നമ്മുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ, ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ആലംകോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്‌ന ഫിറോസ് എന്നിവർ സംസാരിച്ചു.
കൂടാതെ പഞ്ചായത്ത് അംഗങ്ങളായ നിഷ ബാബുരാജ്, മുസ്തഫ ചാലുപറമ്പിൽ, എം. അജയ്‌ഘോഷ്, ധന്യ അനീഷ്, പി.ടി.എ പ്രസിഡന്റ് പ്രണവം പ്രസാദ്, അനീഷ് മൂക്കുതല, ജോബ് മാസ്റ്റർ, ഡോ. കെ. വി. കൃഷ്ണൻ, വിജയൻ വാക്കേത്ത്, പ്രിൻസിപ്പൽ മണികണ്ഠൻ മാസ്റ്റർ, പി. വി. അലി, പ്രേം ദാസ് നിറം, ശിവദാസൻ മുല്ലപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെയും ലളിത ജീവിതത്തെയും അനുസ്മരിച്ചുകൊണ്ട് നിരവധി പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments