മാറഞ്ചേരിയിൽ കുരുമുളക് കൃഷി വികസന പദ്ധതിക്ക് തുടക്കമായി; വള്ളി വിതരണോദ്ഘാടനം നിർവ്വഹിച്ചു
മാറഞ്ചേരി: 2024-25 വർഷത്തെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുരുമുളക് കൃഷി വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കുരുമുളക് വള്ളികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. ശ്രീജിത്ത് നിർവ്വഹിച്ചു.
മാറഞ്ചേരി കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ നൗഷാദ്, ജിതിൻ, നാസർ മാഷ്, നൂറുദ്ധീൻ, മുസ്തഫ പി.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കൃഷി ഓഫീസർ അൽത്താഫ് അലി പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ റംലത്ത് ടി.പി, കൃഷി അസിസ്റ്റന്റ് ഉമാ ദേവി ടി.എൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തിലെ കർഷകർക്കിടയിൽ കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments