'പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
അയിരൂർ സുബ്രഹ്മണ്യന്റെ പ്രശസ്ത കൃതി 'പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ' രണ്ടാം പതിപ്പിന്റെ പ്രകാശനം മതിലകത്ത് നടന്നു. മതിലകം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒരു കഥ പറയാം' വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രഥമ സമാഗമത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി. സുരേന്ദ്രൻ, എഴുത്തുകാരനും തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ ശ്രീ. സുരേന്ദ്രൻ മങ്ങാട്ടിന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രവാസ ലോകത്തെ ജീവിതാനുഭവങ്ങളുടെയും ആരും കാണാത്ത നേർക്കാഴ്ചകളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ഈ പുസ്തകം.
എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി, സുനിൽ പി. മതിലകം, അജിത്രി ടീച്ചർ, രാകേഷ് നാഥ് തുടങ്ങിയ പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ നിരവധി എഴുത്തുകാരും അവരുടെ കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. 'ഒരു കഥ പറയാം' കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ചടങ്ങിൽ ചർച്ചകൾ നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments