അയിരൂർ ദലാഇലുസ്സുന്ന ദർസ് ആർട്സ് ഫെസ്റ്റ് ഡെലൻസിയക്ക് തിരശ്ശീല വീണു
പെരുമ്പടപ്പ്: അയിരൂർ തഖ്‌വ ജുമാമസ്ജിദ് കേന്ദ്രമായി നടക്കുന്ന
ദലാഇലുസ്സുന്ന ദർസുകളുടെ വാർഷിക കലാസംഗമം ഡെലൻസിയക്ക് സമാപനം. അയിരൂർ കണ്ടുബസാർ മസ്ജിദുല്ലിവാഅ് അങ്കണത്തിൽ വെച്ച് രണ്ടു ദിവസങ്ങളിലായി അരങ്ങേറിയ
വിദ്യാർത്ഥികളുടെ പ്രതിഭയും സർഗ്ഗാത്മകതയും
കലയുടെ സുന്ദരഭാഷയിൽ പകർത്തിയ ഡെലൻസിയ 2025 പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ, മെമ്പർ കെ.ടി റസാഖ്, അയിരൂർ മുഹമ്മദലി, മുഹമ്മദ് ബാബു, ഹുസൈൻ അയിരൂർ ആശംസകൾ അറിയിച്ചു.
കേവലം കലാ- സാഹിത്യ മത്സരങ്ങള്‍ക്കപ്പുറം വ്യത്യസ്തവും ശക്തവുമായ വിദ്യാര്‍ഥി സംസ്‌കാരം ഡെലൻസിയ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്. പലപ്പോഴും കാലങ്ങള്‍ വൈകിയായിരിക്കും കഴിവുകള്‍ തിരിച്ചറിയപ്പെടുന്നത്.
അയിരൂർ, കണ്ടുബസാർ, പനമ്പാട് ദർസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. 2 ദിവസം നീണ്ടു നിന്ന ദർസ് വിദ്യാർത്ഥികളുടെ 85 ൽ പരം കലാ - സാഹിത്യ മത്സരങ്ങളിൽ 4 കാറ്റഗറികളിലായി മൂന്നോളം വേദികളിൽ 2 ടീമുകളിലായി 50 ഓളം പ്രതിഭകൾ മാറ്റുരച്ചു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1335 പോയിന്റുകൾ നേടി ഡാസ്ലേഴ്സ് ഓവറോൾ ചാമ്പ്യന്മാരായി. 1153 പോയിന്റോടെ ഡൈനാമോസ് റണ്ണേഴ്സ്അപ്പുമായി.
വിദ്യാർത്ഥികളിലെ പ്രതിഭാത്വം വിളിച്ചോതിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മൈനർ വിഭാഗത്തിൽ സിനാൻ എടക്കര, സുബ്ജൂനിയർ വിഭാഗത്തിൽ മിദ്‌ലാജ് മാണൂർ, ജൂനിയർ വിഭാഗത്തിൽ ശമ്മാസ് കണ്ടുബസാർ, സീനിയർ വിഭാഗത്തിൽ ബിന്യാമിൻ എടയൂർ എന്നിവർ കലാപ്രതിഭകളായി.
സയ്യിദ് അതാഉല്ല ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമാപന സംഗമം റാഷിദ് അസ്ഹരി കക്കിടിപ്പുറം ഉദ്ഘാടനകർമ്മം നിർവഹിച്ചു. അബ്ദുസ്സലാം സഅദി നസ്വീഹത്ത് നൽകി. അഷ്‌റഫ് സഅദി, അബ്ദുൽ കരീം സഅദി, അബ്ദുസ്സലാം സഖാഫി, ഇസ്മാഈൽ ഫാളിലി, ശാഫി സഖാഫി, ഫാസിൽ സഅദി, സയ്യിദ് ഹാഷിം അദനി, വാർഡ് മെമ്പർ കുഞ്ഞിമോൻ പൊറാടത്ത്, അബുഹാജി, ആർ.സി കുഞ്ഞു, കബീർ, ഷെമീർ, അലി അയിരൂർ, ഹാരിസ് പുത്തൻപള്ളി, മഹല്ല് ഭാരവാഹികൾ, രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
ദലാഇലുസ്സുന്ന സ്റ്റുഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹൻളല വാണിയമ്പലം സ്വാഗതവും പ്രസിഡന്റ് ജിനാൻ കക്കിടിപ്പുറം നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'

0 Comments