Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതുവത്സരാഘോഷം: കര്‍ശന പരിശോധനയുമായി പോലീസ്


പുതുവത്സരാഘോഷം: കര്‍ശന പരിശോധനയുമായി പോലീസ്

മലപ്പുറം ജില്ലയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് കര്‍ശന സുരക്ഷാ നടപടികളുമായി പൊലീസ്. മുന്‍ വര്‍ഷങ്ങളിലുണ്ടായ അക്രമങ്ങളും അപകടങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി ജനങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും മുന്‍തൂക്കം നല്‍കി സുരക്ഷിതമായ പുതുവത്സരാഘോഷം നടത്തുന്നതിന് പോലീസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

1. പൊതു നിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാര്‍ക്കും വാഹന യാത്രയ്ക്കും തടസ്സം നില്‍ക്കുന്നതോ, അപകട സാഹചര്യം സൃഷ്ടിക്കുന്നതോ ആയ പ്രവൃത്തികള്‍ അനുവദിക്കില്ല. ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

2. പൊലീസ് അനുമതിയില്ലാതെ ഡി.ജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള ഉയര്‍ന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ല. ന്യൂ ഇയര്‍ പാര്‍ട്ടികള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

3. ബാറുകള്‍ നിശ്ചിത സമയത്ത് അടയ്ക്കണം. മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുക, രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, ശബ്ദം ഉണ്ടാകുന്ന മോട്ടോര്‍ സൈക്കിളുകള്‍ എന്നിവക്കെതിരെ കര്‍ശന പരിശോധനകള്‍ നടത്തുന്നതും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

4. ആളുകള്‍ കൂടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതും പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത ലഹരി മരുന്നുകളുടെ വില്പന, ഉപയോഗം, മദ്യ നിര്‍മാണം,ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വില്പന തുടങ്ങിയവ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. 

5. മുന്‍പ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ പൊലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കും. ലഹരി വില്പനക്കാര്‍, ഗുണ്ടകള്‍ തുടങ്ങിയവരും കേസുകളില്‍ ജാമ്യമെടുത്തവരും നിരീക്ഷണത്തിലായിരിക്കും

6. സോഷ്യല്‍ മീഡിയ വഴി സഭ്യമല്ലാത്തവും പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കൈതിരെ നടപടികള്‍ സ്വീകരിക്കും. 

7. ആളുകള്‍ കൂടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൗണുകളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് ജീപ്പ് പട്രോളിങ്, ബൈക്ക് പട്രോളിങ്, മഫ്തി പോലീസ് എന്നിവരെ നിയോഗിക്കുകയും ചെയ്യും.

8. പൊതുസ്ഥലത്തും മറ്റും ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പടക്കങ്ങള്‍, മറ്റ് കരിമരുന്ന് ഉപയോഗങ്ങള്‍ എന്നിവ അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

9. മയക്കുമരുന്ന് ഉപയാഗിക്കുന്നവരും മറ്റ് സാമൂഹ്യവിരുദ്ധരും കൂട്ടം കൂടുന്നതിനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍ തട്ടുകടകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ 31ന് രാത്രി പത്തിന് അടക്കണമെന്ന് മലപ്പുറം ഡിവൈ.എസ്.പി അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments