തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഡിസംബർ 11 ന് രാവിലെ 7 മുതൽ വൈകീട്ട് ആറ് വരെയാണ് ജില്ലയിൽ വോട്ടെടുപ്പ്. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പൊലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ച് മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കും.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments