എരമംഗലം ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിച്ചു
എരമംഗലം: ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വ്യാഴാഴ്ച (വൃശ്ചികം 18) വൈകിട്ട് ക്ഷേത്രസന്നിധിയിൽ ദീപം തെളിയിക്കുന്നതിനായി നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.
ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 6 മണിക്ക് മൂക്കുതല അപ്പുമാരാരുടെ പ്രമാണത്തിൽ നടന്ന മേളം ഭക്തർക്ക് ദൃശ്യവിരുന്നായി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് തട്ടകത്ത് രാഘവൻ, സെക്രട്ടറി രാജേഷ്, ഖജാൻജി ഷാജി കുനിയത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയേഷ്, നാരായണൻ, മുകുന്ദൻ, ജോഷി, അനിൽകുമാർ, സുരൻ, ലക്ഷ്മണൻ, മുകേഷ് പറക്കാട്ട്, അനിരുദ്ധൻ കുവ്വക്കാട്ട്, ഉണ്ണി തമ്പാത്ത്, സുനേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments