ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും. കളക്ടറേറ്റിലെ ബി3 ബ്ലോക്കിലെ വോട്ടിംങ് യന്ത്രത്തിന്റെ ഗോഡൗണില്‍ നിന്ന് ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും വിതരണം ആരംഭിച്ചു. തുടര്‍ന്ന് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഇവിടെ നിന്ന് വോട്ടിങ് യന്ത്രം കൈമാറും.
ആദ്യ ദിവസം ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും (പൊന്നാനി, പെരുമ്പടപ്പ്, തിരൂരങ്ങാടി, വേങ്ങര, മങ്കട, അരീക്കോട്, നിലമ്പൂര്‍) ഇന്ന് (വ്യാഴം) ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള ( കൊണ്ടോട്ടി, വണ്ടൂര്‍, കാളികാവ്, മലപ്പുറം, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, താനൂര്‍) വിതരണം പൂര്‍ത്തിയായി. നാളെ (വെള്ളി) തിരൂര്‍ ബ്ലോക്കിലേക്കും ജില്ലയിലെ 12 നഗരസഭകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോടെ ജില്ലയിലെ വിവിധ ബ്ലോക്ക്, നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാകും. ജില്ലയിലെ 15 ബ്ലോക്ക്, 12 നഗരസഭ എന്നിവിടങ്ങളിലേക്കായി 5600 കണ്‍ട്രോള്‍ യൂണിറ്റും 15260 ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments