Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.എ.ഇ ദേശീയ ദിനാഘോഷം തണ്ണീർ പന്തലിന്റെ ആഘോഷപ്പന്തൽ സീസൺ 10 - പുറങ്ങു ഫൈറ്റേഴ്‌സിനു കിരീടം


യു.എ.ഇ ദേശീയ ദിനാഘോഷം തണ്ണീർ പന്തലിന്റെ ആഘോഷപ്പന്തൽ സീസൺ 10 - പുറങ്ങു ഫൈറ്റേഴ്‌സിനു കിരീടം

ദുബായ്: യു.എ.ഇ യുടെ അമ്പത്തിനാലാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച റെഡ് പെപ്പെർ കറാമ ആഘോഷപ്പന്തലിന്റെ പത്താം പതിപ്പിൽ പുരുഷ വിഭാഗത്തിൽ പുറങ്ങു ഫൈറ്റേഴ്‌സ് ചാമ്പ്യന്മാരായി. പരിച്ചകം ഫാൽക്കൺസ്, ടീം മാസ്റ്റർപടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സ്ത്രീകളുടെയും സീനിയർ കുട്ടികളുടെയും വിഭാഗത്തിൽ പരിച്ചകം ഫാൽക്കൺസ് ചാമ്പ്യന്മാരായി. ജൂനിയർ കുട്ടികളിൽ കിങ്‌സ് കാഞ്ഞിരമുക്ക് ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ കമ്പവലി മത്സരത്തിൽ പുറങ്ങു ഫൈറ്റേഴ്‌സ് ഒന്നാമതെത്തി.

ഷൂട്ട് ഔട്ട് , പഞ്ചഗുസ്തി , ഷോട്ട് പുട്ട് , മോൾക്കി, ബാസ്‌ക്കറ്റ് ബോൾ ത്രോ , ലാഡർ ടോസ് , കോൺഹോൾ എന്നിവ കൂടാതെ പനങ്കുരു ഉപയോഗിച്ചുള്ള നാടൻ കളിയായ സ്രാദ്, തുടങ്ങിയ മത്സരങ്ങളും സ്ത്രീകളുടെ പഞ്ചഗുസ്തി മത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സമാപന ചടങ്ങിൽ ഡിജെ ജാസിയുടെ സംഗീതവും അരങ്ങേറി.  

മാറഞ്ചേരി എന്ന ഗ്രാമത്തെ ദുബൈയിൽ പുന:പ്രതിഷ്ഠിച്ച പ്രതീതി ഉണർത്തി
ദുബായ് റാശിദിയ്യ അൽ ജാഹിദ് സ്‌കൂളിൽ നടന്ന പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, ദുബായ് സ്കൗട്ട് മിഷൻ ഡയറക്റ്റർ ഖലീൽ റഹ്‌മ അലി പതാക ഉയർത്തി. ഔദ്യോഗിക ചടങ്ങ്‌ സ്വദേശി പൗരൻ ജാസിം അൽ ബലൂഷി ഉദ്ഘാടനം ചെയ്തു. 

അബുദാബി ഘടകം പ്രസിഡണ്ട് ലത്തീഫ് കൊട്ടിലുങ്ങൽ , ദുബായ് ഘടകം പ്രസിഡണ്ട് ഷുക്കൂർ മന്നിങ്ങയിൽ, ഷാർജ ഘടകം പ്രസിഡണ്ട് ഷമീം മുഹമ്മദ്, സെക്രട്ടറിമാരായ സുകേഷ് ഗോവിന്ദൻ , ജലീൽ എം പി, നൗഷാദ് അലി എന്നിവർ സംസാരിച്ചു. റെഡ് പെപ്പർ ഗ്രൂപ്പ് എം .ഡി. നാസർ മന്നിങ്ങയിൽ, സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ആഘോഷപ്പന്തൽ ചെയർമാൻ സുധീർ മന്നിങ്ങയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ജംഷിദ് സ്വാഗതവും കോർഡിനേറ്റർ അമീൻ നന്ദിയും രേഖപ്പെടുത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments