പരിസ്ഥിതി അവബോധം വളർത്താൻ സുസ്ഥിര ജീവിതശൈലി ശില്പശാലക്ക് പൊന്നാനിയിൽ ഉജ്ജ്വല തുടക്കം
പൊന്നാനി: ജില്ലയിലെ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (KSCSTE) എൻവിയോൺമെൻറ് എജുക്കേഷൻ പ്രോഗ്രാമിന്റെയും കീഴിൽ മലപ്പുറം ജില്ല ദേശീയ ഹരിത സേനയുടെ (NGC) നേതൃത്വത്തിൽ പൊന്നാനി എ.വി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള സുസ്ഥിര ജീവിതശൈലി ശില്പശാലക്ക് ഉജ്ജ്വല തുടക്കം. ജില്ലയിൽ നടപ്പാക്കുന്ന 17 പരിപാടികളുടെ ആദ്യപടിയായാണ് ഈ പരിശീലന ക്യാമ്പ് നടത്തിയത്. ജില്ലയിലെ 17 ഉപജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഉപജില്ലയിലേയും സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. പി.ടി.എ. പ്രസിഡൻ്റ് പ്രദോഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എ ഡേവിഡ് അധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോഡിനേറ്റർ പി സാബിർ പദ്ധതി വിശദീകരിച്ചു. ശാസ്ത്ര അവബോധത്തെക്കുറിച്ച് നിഷ മോഹൻദാസും പാമ്പുകളെയും ചിത്രശലഭങ്ങളെയും കുറിച്ച് പി.എം. മോനിഷും ക്ലാസടുത്തു. കുട്ടികൾക്ക് സ്കൂൾ കോമ്പൗണ്ടിലെ സസ്യങ്ങൾ നേരിട്ട് കണ്ടും കേട്ടും പ്രകൃതിയെ ക്കുറിച്ചുള്ള അറിവ് നേടാൻ അവസരമൊരുക്കി. കെ പ്രിൻസി, കെ.പി പ്രിൻസി, സ്കൂൾ കോഡിനേറ്റർ സോഫി ജോൺ, ശ്രീരഞ്ജിനി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments