വെളിയംകോട് പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് നരണിപ്പുഴ കുമ്മിപ്പാലം കോൾ കർഷക സംരക്ഷണ സമിതി
എരമംഗലം: വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വെളിയംകോട് ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി (LDF) സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് നരണിപ്പുഴ കുമ്മിപ്പാലം കോൾ കർഷക സംരക്ഷണ സമിതി പ്രഖ്യാപിച്ചു. സമിതി ചെയർമാൻ ഡോ. പി. ശങ്കരനാരായണൻ മാഷ്, വൈസ് ചെയർമാൻ ഉമ്മർ എരമംഗലം, കൺവീനർ ഹരിദാസ് പന്തായിൽ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നേതാക്കൾ എൽ.ഡി.എഫുമായി സഹകരിക്കും
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പളായി വിരമിച്ച, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഡോ. പി. ശങ്കരനാരായണൻ മാഷും, പ്രവാസി കോൺഗ്രസ് സ്ഥാപക വൈസ് ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മർ എരമംഗലവും ഇനി ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചു.
കർഷക മുന്നണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി ഇരുവരും കർഷക സംഘം എരമംഗലം വില്ലേജ് സെക്രട്ടറി എം. പ്രകാശനിൽ നിന്നും കേരള കർഷക സംഘം അംഗത്വം സ്വീകരിച്ചു.
ഭരണമാറ്റത്തിനായി പ്രചാരണത്തിന്
വെളിയംകോട് ഗ്രാമപഞ്ചായത്തിലെ നിലവിലെ യു.ഡി.എഫ്. ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ഭരണമാറ്റം ലക്ഷ്യമിട്ട് ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങുമെന്ന് ഡോ. പി. ശങ്കരനാരായണൻ മാഷും ഉമ്മർ എരമംഗലവും ഹരിദാസ് പന്തായിലും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments