ലോക പ്രമേഹ ദിനം: പുത്തൻപള്ളി കെ.എം.എം. ഹോസ്പിറ്റലിൽ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് (നവംബർ 14) പുത്തൻപള്ളി കെ.എം.എം. ഹോസ്പിറ്റലിൽ പ്രമേഹ രോഗ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ചടങ്ങ് കെ.എം.എം. ഹോസ്പിറ്റൽ ചെയർമാൻ റഹീം പെരുബംകാട്ടിലിന്റെ അധ്യക്ഷതയിൽ പി.കെ.എം.എം. കമ്മിറ്റി ജനറൽ സെക്രട്ടറി സൈഫുദ്ധീൻ കപ്പത്തയിൽ ഉത്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ബോധവത്കരണ ക്ലാസ് ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനിന്നു.
പ്രമേഹ ചികിത്സാ രംഗത്തെ മികച്ച സേവനത്തിന് ഡയബറ്റിക് കെയർ 2025 RSSDI അവാർഡ് നേടിയ ഡോ. അബ്ദുൽ ഹക്കീമിനെ ചടങ്ങിൽ അനുമോദിച്ചു. പി.കെ.എം.എം. പ്രസിഡന്റ് ഹുസൈൻ തെക്കേപ്പുറം ഉപഹാരം നൽകിയാണ് ഡോക്ടറെ ആദരിച്ചത്.
ഹോസ്പിറ്റൽ എച്ച്.ആർ. ഷാഹിന സ്വാഗതം ആശംസിച്ചു. ഡോ. ബിജോയ്, ഡോ. ബിജു ഫാറൂഖ്, ഡോ. ബിനിൽ ബാലൻ, ഡോ. മേരി ലിജി, ഡോ. നമിത, ഡോ. ഷിബി മോൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോ (PRO) ഫാരിസ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടി സമാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments