ആൾ കേരളാ പെയിന്റേഴ്‌സ് & പോളിഷ് അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി
ആൾ കേരളാ പെയിന്റേഴ്‌സ് & പോളിഷ് അസോസിയേഷൻ (AKPPA) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളിയങ്കോട് വില്ലേജ് മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. വെളിയങ്കോട് എസ് ഐ പടിയിലെ നെഹ പെയിന്റ് ഷോപ്പിൽ വെച്ചായിരുന്നു പരിപാടി. 
ഷാനിഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോ-ഓർഡിനേറ്റർ അബ്ദുൽ റഹീം സ്വാഗതം ആശംസിച്ചു. പൊന്നാനി താലൂക്ക് പ്രസിഡൻ്റ് മുസ്തഫ മാരാമുറ്റം കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബാവ മരക്കാർ വിഷയ അവതരണം നടത്തി.
പരിപാടിയോടനുബന്ധിച്ച് ആദ്യഘട്ട മെമ്പർഷിപ്പ് ചേർക്കൽ പൂർത്തിയാക്കി. വൈസ് പ്രസിഡൻ്റ് ശിഹാബ് എടപ്പാൽ, ജോയിൻ്റ് സെക്രട്ടറിമാരായ ഹസൈനാർ എടപ്പാൾ, ജമാൽ പൊന്നാനി, ട്രഷറർ ഹനീഫ എടപ്പാൾ, സൈഫുള്ള പത്തായി എന്നിവർ യോഗത്തിൽ സംസാരിച്ചു. ഷഫീഖ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments