Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ക്ഷേമ പെൻഷൻ വർധന; എരമംഗലത്ത് എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം


ക്ഷേമ പെൻഷൻ വർധന; എരമംഗലത്ത് എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

എരമംഗലം: ക്ഷേമ പെൻഷൻ വർധിപ്പിച്ചതിലും ആശ, അങ്കണവാടി, പാചക തൊഴിലാളി ഓണറേറിയം കൂട്ടിയതിലും എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ എരമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി. 

നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനം എരമംഗലത്തെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു.
സർക്കാരിന്റെ ജനക്ഷേമകരമായ തീരുമാനങ്ങളെ പ്രകീർത്തിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്.

 വർദ്ധിപ്പിച്ച പെൻഷനും ഓണറേറിയവും സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് വലിയ ആശ്വാസമാകുമെന്നും ഇത് എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ നിലപാടിന്റെ തെളിവാണെന്നും നേതാക്കൾ പറഞ്ഞു.

പ്രകടനത്തിന് പി. രാജൻ, സുരേഷ് കാക്കനാത്ത്, സുനിൽ കാരാട്ടേൽ, റിയാസ് പഴഞ്ഞി, ടി.കെ. ഫസലുറഹ്‌മാൻ, വി.എ. റസാഖ്‌, ഷാഫി തവയിൽ, പി. അശോകൻ, സി.പി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments