എ.കെ.ടി.എ. പെരുമ്പടപ്പ് യൂണിറ്റ് കൺവെൻഷൻ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പെരുമ്പടപ്പ്: ആൾ കേരള ടെയ്ലേഴ്സ് അസ്സോസിയേഷൻ (എ.കെ.ടി.എ.) പെരുമ്പടപ്പ് യൂണിറ്റ് കൺവെൻഷൻ പാലപ്പെട്ടി ടെസ്‌ല അക്കാദമി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സുബ്രമണ്യന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു.
പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന പ്രമേയം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി വാഹിദ കൊട്ടാരത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജി രാജൻ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ.എ. ബാലൻ, ഏരിയ സെക്രട്ടറി പി.കെ. രവി, ഗീതാ നാഥ്, പി.കെ. രാജൻ, രാജി എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
കൺവെൻഷനോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.വി. സുബ്രമണ്യൻ (പ്രസിഡന്റ്), കെ. ലാവണ്യ (സെക്രട്ടറി), സി.കെ. നിഷ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ യൂണിറ്റ് സെക്രട്ടറി കെ. ലാവണ്യ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments