ഹൈന്ദവ ക്ഷേത്ര കൊള്ളക്കെതിരെ ബിജെപി പ്രതിഷേധ ജ്വാല
ഹൈന്ദവ ക്ഷേത്രത്തിൽ നടന്ന മോഷണശ്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ക്ഷേത്രങ്ങളിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വർധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ കല്ലൂർപ്പുള്ളി അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി രാകേഷ് പെരുമുടിശ്ശേരി, ഒ.ബി.സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാമകൃഷ്ണൻ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീവത്സൻ തുടങ്ങിയവർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു സംസാരിച്ചു. നിരവധി പാർട്ടി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ അണിനിരന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments