പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മാറഞ്ചേരിയിൽ പി.ഡി.പി. സ്ഥാനാർഥികളെ നിർത്തും
ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ മത്സരിക്കാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) തീരുമാനിച്ചു. പാർട്ടി പഞ്ചായത്ത് കൺവെൻഷനിലാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.
ഗ്രാമപഞ്ചായത്തിലെ 1, 2, 18, 21, 22 വാർഡുകളിലാണ് പി.ഡി.പി. സ്ഥാനാർഥികളെ നിർത്തുക. ഇതിനു പുറമെ, ബ്ലോക്ക് പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ഡിവിഷനിലും, ജില്ലാപഞ്ചായത്തിലെ മാറഞ്ചേരി ഡിവിഷനിലും പാർട്ടി മത്സരിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഈ വാർഡുകളിൽ ബൂത്ത് തല കമ്മിറ്റികൾ രൂപീകരിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
പി.ഡി.പി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഹുസൈൻ പത്തായി അധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ് പി.വി. ഏന്തിൻകുട്ടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പി.ഡി.പി. എക്സ് അംഗങ്ങളായ പി.പി. കാജ, ടി.കെ. ബഷീർ, റഫീഖ് ഫിറോസ്, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സുലൈമാൻ പത്തായി എന്നിവർ പങ്കെടുത്തു. പി.ഡി.പി. മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി റഷീദ് മണമ്മൽ സ്വാഗതവും, പഞ്ചായത്ത് ട്രഷറർ ഫാസിൽ നന്ദിയും രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments