ജില്ലാ പഞ്ചായത്ത് ഫണ്ടിൽ തെക്കം തിയ്യം അങ്കണവാടി ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ തെക്കം തിയ്യം 66-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
പുതിയ അങ്കണവാടിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ നിർവഹിച്ചു. പ്രദേശത്തെ കുട്ടികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഉറപ്പാക്കാൻ പുതിയ കെട്ടിടം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സൗദാമിനി, എ.സി.ഡി.എസ്. റീന, മുൻ എ.സി.ഡി.എസ്. അതീബയാസിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന്, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറിയത് ചടങ്ങിന് മാറ്റുകൂട്ടി.
കൈരളി കോടത്തൂർ, സേവന സമിതി, തീർത്ഥം കലാവേദി തുടങ്ങിയ സന്നദ്ധ സംഘടനകൾ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഡ് മെമ്പർ കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും, സി. ഷീന ടീച്ചർ നന്ദിയും പറഞ്ഞു. പുതിയ അങ്കണവാടി യാഥാർത്ഥ്യമായതോടെ തെക്കം തിയ്യം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം പൂർത്തീകരിക്കാനായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments