മുഹബ്ബത്ത് ചൂണ്ടലിനോട്, അയിനിചിറയിൽ ഹരമായി മീൻപിടുത്തം.
വിലകൂടിയ നൂതനചൂണ്ടലുകളും ആധുനിക മൽസ്യ ബന്ധന സമാഗ്രികളും തോൽക്കുന്ന കാഴ്ചയാണ് കരിങ്കല്ലത്താണി അയിനി ചിറയിൽ കണ്ടുവരുന്നത്. സ്വന്തം കൈവിരലിൽ ചുറ്റിയ നങ്കൂസ് നൂലിലെ കൊളുത്തിന്റെ ചലനം നോക്കി പാലത്തിന് മുകളിലേക്ക് മൽസ്യത്തെ തൂക്കിയെടുക്കുന്നത് നിരവധി പേർ. കരിമീനും വരാലും ചെമ്പല്ലിയും ചൂണ്ടയിൽ കുടുങ്ങും നേരം കൂടി നിൽക്കുന്നവരുടെ മുഖത്തെ സന്തോഷം അവർണ്ണനീയം. ദിനംപ്രതി സായാഹ്നങ്ങളിലെ സമയം തള്ളാനായി നിരവധി പേർ ഇവിടെ എത്തിച്ചേരുന്നു. പ്രാചീന രീതിയിലുള്ള മൽസ്യബന്ധനവും മൽസ്യം ലഭിക്കുമ്പോഴുള്ള ആർപ്പു വിളികളും പലർക്കും ഒരു വരുമാനമാർഗവും ആയി മാറുകയാണ് ഈ പാലവും ചിറയും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments