റോഡ് കുളമായി: മാറഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനപാത ഉപരോധിച്ചു
കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാനപാതയോരം ജലജീവൻ കുത്തിയ കുഴികളിൽ മഴവെള്ളം നിറഞ്ഞു റോഡ് കുളമായതോടെ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു. അധികാരപ്പടിയിൽ പ്രകടനവുമായെത്തിയ പ്രവർത്തകർ മാറഞ്ചേരി മുക്കാലിയിൽ റോഡ് ഉപരോധിക്കുകയായിരുന്നു. പെരുമ്പടപ്പ് പോലീസെത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു. ഏറെനേരം പോലീസും പ്രവർത്തകരും വാക്കേറ്റമുണ്ടായി. കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാനപാത ഉപരോധിച്ചതിൽ അൻപതോളം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് മുസ്തഫ വടമുക്ക്, മാറഞ്ചേരി മണ്ഡലം പ്രസിഡൻറ് ടി. ശ്രീജിത്ത്, ഷിജിൽ മുക്കാല, ടി. മാധവൻ, യൂസഫ് അയിനിക്കൽ, സി. മുനീർ, ജിനീഷ് മുക്കാല തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments