Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ക്കാര ജിസിസി വാർഷികവും വിദ്യാഭ്യാസ പുരസ്കാരവും സംഘടിപ്പിച്ചു.

സംസ്ക്കാര ജിസിസി വാർഷികവും വിദ്യാഭ്യാസ പുരസ്കാരവും സംഘടിപ്പിച്ചു. 

സംസ്ക്കാര ജിസിസി പുന്നയൂർക്കുളം അഞ്ചാമത് വാർഷികവും സ: മാമു സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സംഘടിപ്പിച്ചു. 

സംസ്ക്കാര ജോ :സെക്രട്ടറി സ: രജീഷ് ചാണയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.

 വിദ്യാഭ്യാസ പുരസ്ക്കാര ഉത്ഘാടന കർമ്മം കേരള പ്രവാസി ബോർഡ് ചെയർമാനും മുൻ MLA യും ആയ സ: K V അബ്ദുൾ ഖാദർ നിർവ്വഹിച്ചു.

 ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് റംഷാദ് സൈബർ മീഡിയയ നിയന്ത്രിച്ചു.
 പുരസ്ക്കാരത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് Kv അബ്ദുൾ ഖാദർ ഉപഹരാരം സമർപ്പിച്ചു.

കേരള പ്രവാസി ബോർഡ് ചെയർമാനായി തിരഞ്ഞെടുത്ത സ: K V അബ്ദുൾ ഖാദറിനെ സംസ്ക്കാര പുന്നയൂർക്കുളത്തിന് വേണ്ടി സംസ്ക്കാര മുൻ പ്രസിഡൻ്റ് സ: അമർനാഥ് പൊന്നാടയും, മുൻ സെക്രട്ടറി സ: ഷെമീദ് മൊമൻ്റോയും നൽകി ആദരിച്ചു..

ഉത്സവ സീസണുകളിൽ പ്രവാസികൾ അനുഭവിക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർദ്ധനക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം സംസ്ക്കാര എക്സിക്യൂട്ടീവ് മെമ്പർ മാരായ. ഫയാസ് കാരാട്ടയിൽ ,അമീർ കുന്നത്തൂർ എന്നിവർ ചേർന്ന് കേരള പ്രവാസി ബോർഡ് ചെയർമാൻ സ: K V അബ്ദുൾ ഖാദറിന് കൈമാറുകയും ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com





Post a Comment

0 Comments