അക്ഷയ ഭാഗ്യക്കുറി 70 ലക്ഷം രൂപ എരമംഗലത്ത് നിന്നും ബീഹാർ സ്വദേശിക്ക്
ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയായ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം എരമംഗലത്ത് നിന്നും ബീഹാർ സ്വദേശിക്ക് ലഭിച്ചു നിർമ്മാണ തൊഴിലാളിയായ ബീഹാർ സ്വദേശി ശംസുൽ എന്നയാൾക്കാണ് 70 ലക്ഷം രൂപ അക്ഷയ ഭാഗ്യക്കുറി സമ്മാനം ലഭിച്ചത്.
അഞ്ചുവർഷക്കാലമായി എരമംഗലത്ത് നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചുവരുകയാണ് ശംസുൽ, തൻറെ നാട്ടിൽ സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടും എന്നതാണ് തൻറെ സ്വപ്നം എന്ന് ശംസുൽ പങ്കുവെച്ചു.
ഷാജി കുനിയത്തിന്റെ ഉടമസ്ഥയിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറി നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് ശംസുൽ കരസ്ഥമാക്കിയത് നിരവധി സമ്മാനത്തുകള്‍ ഹാപ്പി ലോട്ടറി ശൃംഖലകളിൽ നിന്നായി വിവിധ വ്യക്തികൾക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ഷാജി കുനിയത്ത് പറഞ്ഞു. ഗുരുവായൂർ പൊന്നാനി ചങ്ങരംകുളം എന്നിവിടങ്ങളിലും ഹാപ്പി ലോട്ടറി ശാഖകളുണ്ട്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments