പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ പൊങ്കാല മഹോത്സവം 16 -ന് 

എരമംഗലം പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ പൊങ്കാല മഹോത്സവം 16 -ന് ചൊവ്വാഴ്‌ച നടക്കും. രാവിലെ എട്ടിന് ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂരി, മേൽശാന്തി ദേവേന്ദ്ര ശർമ എന്നിവരുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണം. വൈകുന്നേരം ആറ് മുതൽ ചുറ്റുവിളക്ക്, നിറമാല, ദീപാരധാന, പൂമൂടൽ, താലംവരവ്, വലിയഗുരുതി, വടക്കൻ വാതുക്കൽ കർമങ്ങൾ എന്നിവയുണ്ടായിരിക്കും.  മകരച്ചൊവ്വ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനം ഉണ്ടായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികളായ സെക്രട്ടറി ചക്കരാത്ത് ബാലകൃഷ്‌ണൻ, വൈസ് പ്രസിഡൻറ് സി.കെ. പ്രഭാകരൻ, ബാലൻ പുഴക്കര, സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com