Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയടക്കം ജില്ലയിൽ 10 ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്


മാറഞ്ചേരിയടക്കം ജില്ലയിൽ 10 ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ താനൂർ, മാറഞ്ചേരി, എടപ്പറ്റ, ചാലിയപ്പുറം, ചന്തക്കുന്ന്, കൊളത്തൂർ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളും ഹോമിയോപ്പതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓമാനൂർ, ചേന്നര, കൂരാട്, പോരൂർ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുമാണ് ഈ നേട്ടം കൈവരിച്ചത്. സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 150 ആയുഷ് സ്ഥാപനങ്ങളാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്. എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകൾ രൂപികരിച്ചും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡൽ ഓഫീസർമാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ ചിട്ടയായ പ്രവർത്തങ്ങൾ നടത്തിയാണ് നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വരുന്നത്.
ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിക്കുകയും കേന്ദ്ര അവലോകന റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ജില്ലയിൽ നിന്നും എട്ട് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ കൂടി എൻ.എ.ബി.എച്ച് അംഗീകാരം നേടിയെടുക്കാൻ തയ്യാറെടുക്കുന്നുണ്ട്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments