പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാം: എംടിഎം  ആർട്സ് ആൻഡ് സയൻസ് കോളേജിൽ ത്രിദിന ക്യാമ്പിന് തുടക്കമായി


വെളിയങ്കോട്: കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപിന് കീഴിൽ സംഘടിപിക്കുന്ന
പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന  ത്രിദിന ക്യാമ്പ് വെളിയങ്കോട് എംടിഎം കോളേജിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിനു ഊന്നൽ നൽകിയുള്ള ഒരു രീതിയിലൂടെ മാത്രമേ സ്ത്രീകൾക്ക് ഉന്നമനം ഉണ്ടാകൂ എന്നും, സമൂഹ നിർമിതിയിൽ  സ്ത്രീകളുടെ കടമ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും, അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കാനും വിദ്യഭ്യാസം പ്രധാന ഘടകമാണ്, സമൂഹ നിർമിതിയിൽ വലിയ പങ്കുള്ള സ്ത്രീകളുടെ ജീവിതം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ അടുക്കളയിലേക്ക് ഒതുങ്ങിക്കൂടേണ്ടതല്ല എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എംടിഎം കോളേജ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. സിസിവൈഎം പ്രിൻസിപ്പൽ ശരത് ചന്ദ്രബാബു  മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്ടമെന്റ് മേധാവികളായ ആഷിക് എൻപി, സുലൈഖ, അബ്ദുൽ വാസിഹ്, ലൈബ്രെറിയൻ ഫൈസൽ ബാവ, സ്റ്റുഡന്റ് യൂണിയൻ യുയുസി നിബ ഷെറിൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കൊമേഴ്‌സ് വിഭാഗം മേധാവി മായ സി സ്വാഗതവും സ്റ്റുഡന്റ് കോർഡിനേറ്റർ ഷാഹിന എം.കെ നന്ദിയും പറഞ്ഞു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സ് എടുക്കും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com