യൂത്ത് കോൺഗ്രസ്‌ MLA ഓഫിസിലേക്ക് മാർച്ച് നടത്തി


കോടതി കെട്ടിടം അറ്റകുറ്റ പണി പേരിൽ അരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയത് അന്വേഷിക്കുക, അവിശ്വസനീയമായ കോടികളുടെ കണക്ക് നിരത്തി കോടതി കെട്ടിടം മ്യൂസിയമാക്കിമാറ്റി  അഴിമതി നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുക, നിലവിലെ കോടതി കെട്ടിടം കോടതി സമുചയമാക്കിമാറ്റുക, 8 വർഷത്തിലധികമായി പണി പൂർത്തിയാവാത്ത നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ അനാസ്ഥയും അഴിമതിയും അന്വേഷിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി പൊന്നാനി MLA ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വിനു എരമംഗലം  ആദ്യക്ഷം വഹിച്ചു. സിദ്ധീക്ക് പന്താവൂർ, മുസ്തഫ വടമുക്ക്, അനന്തകൃഷ്ണൻ മാസ്റ്റർ, അഡ്വ. സുജീർ.കെ.വി, താജുദ്ധീൻ പൊന്നാനി, ഇ.ആർ. ലിജേഷ് എന്നിവർ പ്രസംഗിച്ചു.നബീൽ നൈതല്ലൂർ, ജെ.പി വിനീത്, ജംഷീര് പാലപ്പെട്ടി ,ഗൊപകുമാര് , adv അഹമ്മദ് ശിബിന്‍ , ദിൻഷാദ് പെരുമ്പടപ്പ്, നിധിൻ ഭാസ്ക്കർ ' ഷഫീക് ,ഫാരിസ് നന്നമുക് , ബജിത് , ജയദെവ്  , സലാം പൊന്നാനി , റാഷിദ് പുതു പൊന്നാനി ,ജയപ്രസാദ്  തുടങ്ങിയവർ നേതൃത്തം കൊടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com