പഠനപ്രവർത്തനങ്ങളുടെ ഭാഗമായി GHSS മാറഞ്ചേരിയിലെ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ഉത്സവമായി.
അഞ്ചാം ക്ലാസ്സിലെ "വിത്തിനുള്ളിലെ ജീവൻ " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മാറഞ്ചേരി പഞ്ചായത്തിലെ ഒമ്പതാം വാർഡ് താമലശ്ശേരി മാറാടിക്കൽ പാടശേഖരത്തിലെ ഞാറ് പറിയും ഞാറ് നടീലും ഞാറ്റ് മുടികളും കാണാൻ കുട്ടികളും അദ്ധ്യാപകരും പുറപ്പെട്ടത്. ഒമ്പതാംവാർഡ് മെമ്പർ സുഹറ ഹുസൈൻ, രക്ഷിതാവും കർഷകനുമായ ഷുക്കൂർ, സിദ്ധിഖ്, ഹംസ ,ഷഫീഖ്,നാസർ മാഷ് തുടങ്ങിയവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ കുട്ടികൾ നടീൽ തൊഴിലാളികളോടൊപ്പംഞാറ് നടാൻ ആരംഭിച്ചു.
കുട്ടികളും അദ്ധ്യാപകരും നാടൻ പാട്ടിൻ്റെ ശീലുകളിലൂടെ ചേറിൻ്റെ മണമുള്ള വയലേലകളെ ആവോളം ആസ്വദിച്ചു.
കർഷക സ്നേഹിയായ ഷുക്കൂറും കുടുംബവും കുട്ടികൾക്ക് മധുരവും നാടൻ പലഹാരവും നൽകി സ്നേഹോഷ്മളമായി സ്വീകരിച്ചു. നാസർ മാഷിൻ്റെ അഭിമുഖം കൂടുതൽ പഠനാനുഭവമുള്ളതാക്കി.
അദ്ധ്യാപകരായ സീനത്ത് ,ദീപ ,മേരി ബ്രൈറ്റീന ഡിക്രൂസ്, സരസ്വതി , ശ്രീകുമാർ ,സ്കൂൾ വാഹനത്തിൻ്റെ ഡ്രൈവർ മോഹനൻ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments