പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ബ്ലോക്ക് തല ശില്പശാല സംഘടിപ്പിച്ചു. ഓരോ പഞ്ചായത്തിൽ തയ്യാറാക്കിയ ലേബർ ബഡ്ജറ്റിൽ മറ്റു വകുപ്പുകളുടെ പ്രവർത്തികൾ കൂടി ഉൾപ്പെടുത്തി സംയോജിത പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ പ്രത്യേകതകളെ കുറിച്ച് ക്ലാസ് എടുത്തു . പെരുമ്പടപ്പ് കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടി ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷതവഹിച്ചു . പെരുമ്പടപ്പ് ബ്ലോക്ക് ബി ഡി ഒ അമൽദാസ് സ്വാഗതം പറഞ്ഞു. മലപ്പുറം ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പി ജി വിജയകുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . കൃഷി, മൃഗസംരക്ഷണം , വനിതാ ക്ഷേമം സാമൂഹ്യനീതി , വെറ്റിനറി, ക്ഷീര സംരക്ഷണം, തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട വർക്ക് ഷെഡ് എന്നീ പദ്ധതികൾ mgnregs സംയോജിച്ച് നടപ്പിലാക്കേണ്ട ആവശ്യകതയും രീതിയെ ക്കുറിച്ചാണ് ക്ലാസുകൾ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാംദാസ് മാസ്റ്റർ,റംഷാദ്, ശിഹാബ്, ആശാലത, താജുനിസ , പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ ബിനീഷ മുസ്തഫ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ, വെളിയങ്കോട് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേ പുറത്ത്, പാറഞ്ചേരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments