ലഹരിക്കെതിരെ യു.ഡി.എഫ് ജാഗ്രത വലയം സംഘടിപ്പിച്ചു

വെളിയങ്കോട്: ലഹരിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജാഗ്രത വലയം പ്രതിഷേധ പരിപാടിയുടെ ഭാഗമായി യു.ഡി.എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയംകോട് സെൻററിൽ ജാഗ്രത വലയം സംഘടിപ്പിച്ചു.
കെ.പി.സി.സി മെമ്പർ അഡ്വ: എ.എം രോഹിത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം ഷമീർ ഇടിയാട്ടയിൽ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. യു.ഡി.എഫ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ.പി മൊയ്തുട്ടി ഹാജി അധ്യക്ഷത വഹിച്ചു സി.കെ പ്രഭാകരൻ, അനന്തകൃഷ്ണൻ കൃഷ്ണൻ, സി.എം യൂസഫ്, ടി.പി കേരളിയൻ, വി.കെ സിദ്ദിഖ് എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com