കുന്നംകുളം നഗരസഭക്ക് വീണ്ടും ഒഡിഎഫ് പ്ലസ് പദവി
ശുചിത്വാരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് രണ്ടാം തവണയും ഒഡിഎഫ് പദവി കരസ്ഥമാക്കി കുന്നംകുളം നഗരസഭ. നഗരസഭയുടെ ശുചിത്വാരോഗ്യ മേഖലയിലെ പ്രവർത്തന മികവും വെളിയിട വിസർജ്ജന രഹിത പട്ടണം എന്നതും കൂടി കണക്കിലെടുത്താണ് ഒഡിഎഫ് പദവി പ്ലസ് റീ സർട്ടിഫിക്കേഷൻ ലഭിച്ചത്.
2020-21 ലാണ് നഗരസഭയ്ക് ആദ്യമായി ഒ ഡി എഫ് പ്ലസ് പദവി ലഭിച്ചത്. ക്വാളിറ്റി സർവ്വേ ഓഫ് ഇന്ത്യ ആയതിൻ്റെ പുന:പരിശോധന നടത്തി ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഒഡി എഫ് പ്ലസ് റീ സർട്ടിഫിക്കേഷൻ പദവി കുന്നംകുളം നഗരസഭക്ക് ലഭിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.com