കാർഷിക യന്ത്രവത്ക്കരണ ഉപ മിഷൻ - കാർഷിക യന്ത്ര പ്രദർശനവും രജിസ്ട്രേഷനും നടത്തി.
കാർഷിക യന്ത്രങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപ മിഷൻ പദ്ധതിയിൽ ഗുണഭോക്തൃ രജിസ്ട്രേഷൻ, യന്ത്ര പ്രദർശനം എന്നിവ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു വെച്ച് നടത്തി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കെ.സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ.എം വി. സ്വാഗതം പറഞ്ഞു.
കാം കോ പ്രതിനിധി ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു - പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ , നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സെയ്ഫുദീൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് മാസ്റ്റർ, താജുന്നീസ മെമ്പർമാരായ റംഷാദ്, കെ.സി. ഷിഹാദ്, ആശാലത , മൊയ്തീൻ കുട്ടി കമ്പനി പ്രതിനിധി വിനു പുല്ലാനൂർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments