പുന്നയൂർക്കുളം - കടിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
പുന്നയൂർക്കുളം - കടിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ബഹു റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ നാടിന് സമർപ്പിച്ചു
റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് പുന്നയൂർക്കുളം- കടിക്കാട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1221 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനില കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ഡൈനിങ്ങ് - മീറ്റിങ്ങ് ഹാൾ, ഭിന്നശേഷി സൗഹ്യദ ടോയലറ്റ്, പൊതു ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.
കാലപ്പഴക്കം വന്ന പുന്നയൂർക്കുളത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് തയ്യാറാക്കിയത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആറുമാസം കൊണ്ട് കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാനും കഴിഞ്ഞു.
ജില്ല കലക്ടർ ശ്രീമതി ഹരിത സ്വാഗതം പറഞ്ഞ ചടങ്ങിൽ, ശ്രീ.എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസ് നിർമ്മാണത്തിന് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയ വെള്ളാമാക്കൽ വിനോദിനിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രം റീജ്യണൽ എഞ്ചിനീയർ എം എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ,പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്താക്കലി ,ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടി പറമ്പിൽ ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ ലീനസ്, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) കെ എസ് പരീദ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments