എംടിഎം കോളേജിൽ ലഹരി വിരുദ്ധ വാരത്തിൽ വിവിധ പരിപാടികൾ  നടന്നു

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജ് നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ് യൂണിറ്റും സഘടിപ്പിച്ച ലഹരി ലഹരി വിരുദ്ധ കാമ്പയിൻ വാരത്തിൽ  വിവിധ  പരിപാടികൾ നടന്നു. കേരള സർക്കാരിന്റെ ലഹരി വിമുക്തി സെല്ലിന്റെ എംടിഎം കോളേജ് യോദ്ധ അബ്ദുൽ ബാസിത് ഉദ്ഘാടന സമ്മേളത്തിന്  സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരുന്നു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സഈദ് പുഴക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ സബ് ഇസ്പെക്റ്റർ മിഥുൻ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം  പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ സബ് ഇസ്പെക്റ്റർ വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അജയൻ, എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ ഹവ്വാഹുമ്മ,  വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ എന്നിവർ ആശംസകൾ പറഞ്ഞു  എൻ.എസ്.എസ് പ്രോഗ്രാം എൻപി ആഷിക് നന്ദി പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലായി WDC യുടെ നേതൃത്വത്തിൽ അൻപതോളം വിദ്യാർത്ഥിനികളെ സംഘടിപ്പിച്ചു കൊണ്ട്  ഫ്‌ളാഷ് മൊബ് നടത്തി. സോഷ്യോളജി ഡിപ്പാർട്മെന്റിലെ വിദ്യാർഥികൾ മൈം അവതരിപ്പിച്ചു. അറുനൂറോളം വിദ്യാർത്ഥികളും അധ്യാപരും ചേർന്ന്   വെളിയങ്കോട് നാലാം വാർഡ് ചങ്ങാടം റോഡ് വഴി പഴഞ്ഞി സെന്റർ വരെ  ലഹരിവിരുദ്ധ റാലി നടത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com