കാണി ഫിലിംസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ചലച്ചിത്രോൽസവം രണ്ടു വർഷങ്ങൾക്കു ശേഷം പുനരാരംഭിക്കുകയാണ്.ഈ വർഷം ചങ്ങരംകുളം 'മാർസ് സിനിമാസി'ൽ വെച്ച് "കാണി-മാർസ് ചലച്ചിത്രോൽസവം" എന്ന പേരിൽ നവംബർ 11,12,13 തിയ്യതികളിലാണ് നടത്തുവാനുദ്ദേശിക്കുന്നത്.എറ്റവും നവീനമായ ദൃശ്യസാങ്കേതികതയുടെ സഹായത്തോടെ സിനിമകൾ കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ശബ്ദ പ്രൊജക്ഷൻ സംവിധാനങ്ങളുള്ള 'മാർസ് സിനിമാസി'ൽ തന്നെ സിനിമകൾ പ്രദർശിപ്പിക്കുന്നത്.കാണിയുടെ അംഗങ്ങളും മറ്റു സിനിമാ തല്പരരും ഈ അവസരം ഉപയോഗപ്പെടുത്താം.
മൂന്നു ദിവസങ്ങളിലായി 12 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.അതിൽ പകുതി ദേശീയ സംസ്ഥാന അവാർഡുകൾക്കർഹമായ മലയാളം സിനിമകളും ബാക്കി ഇന്ത്യൻ സിനിമ,ലോക സിനിമ എന്നിവയുമായിരിക്കും.എല്ലാ വിഭാഗമാളുകൾക്കുമുള്ള ഡലിഗേറ്റ് ഫീസ് 300രൂപ(3 ദിവസം) ആയിരിക്കും.ആജീവനാന്ത അംഗങ്ങളടക്കം എല്ലാവരും ഡലിഗേറ്റ് പാസ് എടുത്ത് സഹകരിക്കണമെന്നപേക്ഷ.'കാണി'പ്രവർത്തകരുടെ പക്കലും മാർസ് തിയേറ്ററിലും പാസുകൾ ലഭ്യമാണ്. ഓൺ ലൈൻ ആയി പണമടച്ചും പാസ് ഉറപ്പുവരുത്താവുന്നതാണ്.
Kani film society
Account no:40169101050677
Kerala gramin bank,changaramkulam
IFSC:KLGB0040169
എന്ന അക്കൗണ്ടിലൊ 9447924898 എന്ന ഗൂഗ്ൾ പേ നമ്പറിലൊ പണമടച്ച് വിവരം മേല്പറഞ്ഞ വാട്സാപ്പ് നമ്പറിലോ kaanimail@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.ഡെലിഗേറ്റ് പാസിന്റെ സ്ക്രീൻ ഷോട്ട് അവരുടെ വാട്സാപ്പ് നമ്പറിൽ അയച്ചുകൊടുക്കുന്നതും ഒറിജിനൽ പാസ് പ്രദർശനദിവസങ്ങളിൽ കൈപ്പറ്റാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447216486(ഹരിഗോവിന്ദ്),9745177177(ജബ്ബാർ ആലങ്കോട്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments