ഉദ്ഘാടനത്തിനൊരുങ്ങി പൊന്നാനി മിനി വൈദ്യുതി ഭവന് നവംബര് 21 ന് മന്ത്രി കെ.കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും


പൊന്നാനി:
പൊന്നാനി സബ്‌സ്റ്റേഷന് കോമ്പൗണ്ടില് നിര്മിച്ച മിനി വൈദ്യുതി ഭവന് നവംബര് 21ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാര് എം.എല്.എ അധ്യക്ഷനാവും. രണ്ട് കോടി നാല്പത് ലക്ഷം ചെലവിലാണ് വൈദ്യുതി ഭവന്റെ നിര്മാണം പൂര്ത്തിയാക്കിയത്. ഒന്നര വര്ഷം കൊണ്ടാണ് കെട്ടിടത്തിന്റെ നിര്മാണം പൂര്ത്തിയാക്കിയത്.
നിലവില് വാടക കെട്ടിടത്തില് പ്രവര്ത്തിക്കുന്ന പൊന്നാനി സെക്ഷന് ഓഫീസ്, ഈഴുവത്തിരുത്തി സെക്ഷന് ഓഫീസ്, പൊന്നാനി സബ് ഡിവിഷന് ഓഫീസ്, പൊന്നാനി ഇലക്ട്രിക്കല് ഡിവിഷന് ഓഫീസ് എന്നി നാല് ഓഫീസുകളാണ് ഇനി പുതിയ കെട്ടിടത്തിലേക്ക് മാറുക. ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്ക്ക് മികച്ച സേവനം എളുപ്പത്തില് ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കെട്ടിടം നിര്മിച്ചത്. പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതി പ്രൊജക്ട് മാനേജ്മെന്റ് ഓഫീസാണ് മിനി വൈദ്യുതി ഭവന്റെ നിര്മാണം നടത്തിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.com