പ്രതിഷേധം ഫലം കണ്ടു; മാറഞ്ചേരിയിൽ വില്ലേജ് ഓഫിസറെ നിയമിച്ചു
മാറഞ്ചേരി വില്ലേജ് ഓഫിസർ തസ്തികയിൽ ആളില്ലാത്തതിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾ നടത്തിയ പ്രതിഷേധം ഫലം കണ്ടു. വില്ലേജ് ഓഫിസർ തസ്തിക പുനഃസ്ഥാപിച്ച് ഉത്തരവിറക്കി. മാറഞ്ചേരി വില്ലേജ് ഓഫിസർ തസ്തികയിൽ നിലവിൽ ജോലിചെയ്യുന്ന പ്രദീപ് കുമാറിനെ പൊന്നാനി താലൂക്ക് ഓഫിസിലേക്ക് മാറ്റിയും പൊന്നാനി താലൂക്ക് ഓഫിസിലെ യു.ഡി ക്ലർക്ക് നന്ദിനിയെ മാറഞ്ചേരി വില്ലേജ് ഓഫിസറായും നിയമിച്ചാണ് മലപ്പുറം ഡെപ്യൂട്ടി കലക്ടർ മെഹറലി ഉത്തരവിറക്കിയത്.
തസ്തികയിൽ നിയമിതനായ വ്യക്തി വർക്ക് അറേഞ്ച്മെന്റിലൂടെ തിരുവനന്തപുരത്തേക്ക് പോയതിനെ തുടർന്ന് മാറഞ്ചേരിയിൽ വില്ലേജ് ഓഫിസർ ഇല്ലാതായിരുന്നു.
സേവനങ്ങൾ ലഭിക്കാതായതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി. പൗരാവകാശ സംരക്ഷണ സമിതി തഹസിൽദാർക്കും കലക്ടർക്കും മന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments