ലഹരി വിരുദ്ധ മഹാറാലിയുമായി പൊന്നാനി നഗരസഭ
പൊന്നാനി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മഹാറാലിയും സംഗമവും സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥി - യുവജന സംഘടനാ പ്രവർത്തകർ, ക്ലബ്ബ് - വായനശാല പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേരെ അണിനിരത്തിയാണ് മഹാറാലി സംഘടിപ്പിച്ചത്. പൊന്നാനി ഏ.വി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മഹാറാലി നിളയോര ടൂറിസം പാതയിൽ അവസാനിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ മഹാസംഗമം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി മുഖ്യാതിഥിയായി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം. ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, ഷീനാസുദേശന്‍, കൗൺസിലർ ഫർഹാൻ ബിയ്യം തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments