മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ കളംപാട്ടിന് തുടക്കമായി.

ശ്രീ മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ കളംപാട്ടിന് തുടക്കമായി. കളംപാട്ടിന് തുടക്കമിട്ടതിന് ശേഷമുള്ള 112 ദിനങ്ങൾ പതിനാറ് താലത്തിന്റെ ദിനങ്ങളാണ്. ക്ഷേത്രം ട്രസ്റ്റി ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ  കൊടിയേറ്റം നടത്തി ഉൽസവ ദിനങ്ങൾക്ക് തുടക്കം കുറിച്ചു. കല്ലാറ്റ് ഗോവിന്ദ കുറുപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കളംപാട്ട് നടക്കുന്നത്. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ലെനിൻ ബാലകൃഷ്ണൻ , മറ്റ് ക്ഷേത്ര കമ്മറ്റി അംഗങ്ങളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. ജനുവരി ഇരുപതിനാണ് കണ്ണേങ്കാവ് ഉൽസവം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com