ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം.
മൂന്നുപേർ കുന്നംകുളം പോലീസിന്റെ പിടിയിൽ.
അതിമാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുകളായ LSD സ്റ്റാമ്പ്, MDMA ക്രിസ്റ്റൽ, മാനസിക രോഗികൾക്കു നൽകുന്ന നൈട്രോസെപാം ഗുളികകൾ എന്നിവയടക്കം മൂന്നുപേരെ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റുചെയ്തു. കുന്നംകുളം ചെമ്മണൂർ മാമ്പറമ്പത്ത് മുകേഷ് (24), ചൂണ്ടൽ പുതുശ്ശേരി കളരിക്കൽ സജിൽ (24), പാവറട്ടി ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ഡാനിജോഷി (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 23 എണ്ണം LSD സ്റ്റാമ്പ്, 43 എണ്ണം നൈട്രോസെപാം ഗുളികകൾ എന്നിവയും വിൽപ്പനനടത്താൻ ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഓണാഘോഷം നടക്കുന്നതിന്റെ മറവിൽ കുന്നംകുളം പ്രദേശത്ത് കുട്ടികൾക്കും, യുവാക്കൾക്കും വിതരണം നടത്തുന്നതിനുവേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്. പിടിയിലായ മുകേഷ് എന്നയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ ഇതിനുമുമ്പും അറസ്റ്റിലായിട്ടുള്ളതാണ്.
പ്രതികളെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥർ.
കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സക്കീർ അഹമ്മദ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ സുവ്രതകുമാർ എൻ.ജി, രാകേഷ് പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ ടി.വി, സുജിത്ത്, ശരത്ത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments