സ്നേഹ മോൾക്ക് സ്നേഹഭവനം കൈമാറി.
പഠനത്തിൽ ഏറെ മിടുക്കിയായ എരമംഗലം പുഴക്കര സ്വദേശി സ്നേഹമോൾക്ക് നൻമ നിറഞ്ഞവർ പണിതു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു.
സുരേഷ് പാട്ടത്തിൽ, നിസാർ കെ.വി. ജനപ്രതിനിധി കൂടിയായ ഷീജ സുരേഷ്, ബക്കർ കിളിയിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വമനസ്സുകളുടെ സഹകരണം കൊണ്ട് നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്. അനിൽകുമാർ എം. എൽ .എ, വി.എസ് ജോയ് , പി.ടി.അജയ് മോഹൻ , ഷംസു കല്ലാട്ടേൽ, അനന്തകൃഷണൻ മാസ്റ്റ്ർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.പുഴക്കര സ്വദേശി വേലായുധൻ ബിന്ദു ദമ്പതികളുടെ മകളാണ് സ്നേഹ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments