തെളിനീരൊഴുകും നവകേരളം പെരുമ്പടപ്പ് ബ്ലോക്ക് സംഘാടക സമിതി യോഗംചേർന്നു
കേരളത്തിന്റെ ജലാശയങ്ങൾ തെളിമയോടെ ഒഴുകാനും മലിനമാക്കപ്പെടാതെ സംരക്ഷിക്കാനുമായി കേരളസർക്കാർ നടപ്പാക്കുന്ന "തെളിനീരൊഴുകും നവകേരളം" എന്ന പദ്ധതി പെരുമ്പടപ്പ് ബ്ലോക്കിന് കീഴിൽ വളരെ ഭംഗിയായും കാര്യക്ഷമതയോടെയും ദീര്ഘകാലാടിസ്ഥാനത്തിലും നടപ്പിലാക്കുന്നതിനായി സംഘാടക സമിതി യോഗംചേർന്നു . തോടും ,പുഴയും ,കോൾ നിലങ്ങളു മുൾപ്പെടെ ജലാശയങ്ങളാൽ സമൃദ്ധമായ പെരുമ്പടപ്പ് ബ്ലോക്കിൽ അവയുടെ സംരക്ഷണം പ്രാധാന്യ മുള്ളതാണ് . പ്രസ്തുത പദ്ധതിയുമായി സംയോചിപ്പിച്ചു കൊണ്ട് അവയുടെ പരിപാലനം ഉറപ്പാക്കുന്നതിന് ഉതകുന്ന നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു . പൊന്നാനി കോളിലെ പ്രധാന ജല സംഭരണ കേന്ദ്രവും മഴക്കാലത്തു പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതുമായ നൂറടിത്തോടിന്റെ യും അനുബന്ധ തൊടുകളുടെയും സംരക്ഷണമാണ് ഏറ്റെടുക്കാൻ ധാരണയായത് . നരണിപ്പുഴ കേന്ദ്രീകരിച്ചു പുഴ സംരക്ഷണവും ഇതിന്റെ ഭാഗമാകും .
പരിപാടിയുടെ ഭാഗമായുള്ള ജലനടത്തം 08/05/22 വൈകീട്ട് നരണിപ്പുഴയിൽ നിന്നും നൂറടി തോടിന്റെ അതിരിലൂടെ നടത്തും .
അതിൽ നിന്നു ലഭിക്കുന്ന ഫീഡ് ബാക്ക് കൂടി ചേർത്ത് പുഴയോരത്തു മറ്റൊരു ദിവസം ജലസഭ നടത്താനും തീരുമാനിച്ചു .
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ സിന്ധു അധ്യക്ഷത വഹിച്ചു . ആലങ്കോട് പ്രസിഡന്റ് kv ഷഹീർ , നന്നംമുക്ക് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ , വെളിയങ്കോട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മജീദ് പാടിയോടത്തു , ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ബ്ലോക്ക് മെമ്പർമാർ , BDO അമൽദാസ് , മേജർ ഇറിഗേഷൻ AEXE സുരേഷ്‌കുമാർ , മൈനർ ഇറിഗേഷൻ AE അബ്ദുൾറഹിമാൻ , പുഴ സംരക്ഷണ സമിതി പ്രതിനിധികൾ , ഹരിതകേരളം പദ്ധതി റിസോർസ് പേഴ്സൺമാർ അടക്കമുള്ളവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments